ന്യൂഡല്‍ഹി (www.evisionnews.co): അഫ്ഗാനിസ്താന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. ഇന്ന് വൈകീട്ട് മൂന്നിനുശേഷം ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളെയാണ് വിലക്കിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ വൈറസ് ബാധയുടെ സാഹചര്യത്തില്‍ തുര്‍ക്കി, ചൈന, ഇറ്റലി, ഇറാന്‍, കൊറിയ, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ഇന്ത്യ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 31വരെ തുടരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ 125 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്ത് വൈറസ് പടരുന്നത് തടയാന്‍ നിരവധി സംസ്ഥാനങ്ങള്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കര അതിര്‍ത്തികള്‍ കര്‍ശനമാക്കുക, യാത്രാ നിരോധനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Post a Comment
0 Comments