കാസര്‍കോട് (www.evisionnews.co): മംഗളൂരുവിലെ ആസ്പത്രികളെ ആശ്രയിക്കുന്ന ജില്ലയിലെ ഡയാലിസിസ് രോഗികള്‍ക്ക് ആശ്വാസമായി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. മംഗളൂരുവിലെ യേനപ്പോയ മെഡിക്കല്‍ കോളജില്‍ നിന്ന് അഞ്ചു ഡയാലിസിസ് മെഷീനുകള്‍ കാസര്‍കോട് കിംസ് സണ്‍റൈസ് ആസ്പത്രിയില്‍ എത്തിച്ചു. ഇത് ഉപയോഗിച്ച് മംഗളൂരുവിലെ ആസ്പത്രികളെ ആശ്രയിക്കുന്ന ഇരുപത് രോഗികള്‍ക്ക് ദിവസവും ഡയാലിസിസ് ചെയ്യാനാകും.
കര്‍ണാടക പൊലീസ് സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനങ്ങള്‍ കടത്തിവിടാത്തത് കാരണം ഡയലീസിസ് ചെയ്യുന്നവരടക്കം നിരവധി രോഗികളാണ് ദിവസവും ചികിത്സ ഭിക്കാതെ ബുദ്ധിമുട്ടുന്നത്. ഇതിനകം ആറുപേര്‍ ചികിത്സ ലഭിക്കാതെ മരണപ്പെടുകയും ചെയ്തു.
കാസര്‍കോട് കിംസ് സണ്‍റൈസ് ആസ്പത്രിയാണ് മെഷീനുകള്‍ സജ്ജീകരിക്കുന്നത്. സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ നിന്ന് യേനപ്പോയ ആശുപത്രി അധികൃതരില്‍ നിന്ന് മെഷീനുകള്‍ ഏറ്റുവാങ്ങി സണ്‍റൈസ് ആസ്പത്രി മാനേജ്‌മെന്റിന് കൈമാറി.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. മുക്താര്‍, അബ്ബാസ് ബീഗം, സഹീര്‍ ആസിഫ് തുടങ്ങിയവര്‍ എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.

Post a Comment
0 Comments