Type Here to Get Search Results !

Bottom Ad

കൊറോണ:പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി

കോവിഡ് 19; ശക്തമായ നടപടികളുമായി സര്‍ക്കാര്‍, പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി

കേരളം (www.evisionnews.co): കോവിഡ് 19നിയന്ത്രിക്കാന്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍. രോഗികളുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള നടപടികള്‍ ശക്തമാക്കി. 58 പേര്‍ രോഗബാധിതരുമായി അടുത്ത് ഇടപെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പത്തനംതിട്ടയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. നിലവില്‍ പത്ത് പേര്‍ പത്തനംതിട്ട ജില്ല ആശുപത്രിയിലെ ഐസുലേഷന്‍ വിഭാഗത്തിലുണ്ട്. ഇവരില്‍ അഞ്ചു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരുടെ പരിശോധന ഫലം ഉടന്‍ ലഭിക്കും. 

രോഗബാധിതരുമായി നേരിട്ട് ഇടപ്പെട്ടിട്ടുള്ള 150 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 58 വളരെ അടുത്ത ബന്ധം പുലര്‍ത്തിയരുന്നവരാണ്. ആയതിനാല്‍ 3000ത്തിലധികം പേരെ നിരീക്ഷണത്തിന് കീഴില്‍ കൊണ്ടു വരേണ്ടി വരുമെന്നാണ് വിലയിരുത്തല്‍ കോട്ടയം, കൊല്ലം ജില്ലകളിലും രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad