അന്തര്‍ദേശീയം (www.evisionnews.co): യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെയും രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്തയാള്‍ക്ക് വൈറസ് ബാധ. ഫെബ്രുവരി 26 മുതല്‍ 29 വരെ വാഷിങ്ടണില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സി.പി.എ.സി) പങ്കെടുത്തയാള്‍ക്കാണ് രോഗം. യു.എസ്. മന്ത്രിസഭാംഗങ്ങളുള്‍പ്പെടെ വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരും മറ്റ് ആയിരക്കണക്കിനുപേരും പങ്കെടുത്ത പരിപാടിയാണിത്.
വൈറസ് ബാധിച്ചയാള്‍ ന്യൂജഴ്സിയില്‍ ചികിത്സയിലാണെന്ന് സി.പി.എ.സി. സംഘാടകരായ അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് യൂണിയന്‍ പറഞ്ഞു. ട്രംപുമായോ മൈക്ക് പെന്‍സുമായോ ഇയാള്‍ നേരിട്ടിടപഴകുകയോ പരിപാടി നടന്ന പ്രധാന ഹാളിലെത്തുകയോ ചെയ്തിട്ടില്ലെന്നും എ.സി.യു. പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment
0 Comments