കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ പുതിയതായി കൊറോണ സ്ഥിരീകരിച്ച ആറുപേരില്‍ മൂന്നുപേര്‍ 17ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കള്‍. ഇവരില്‍ രണ്ട് സ്ത്രീകളും രണ്ട് വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
17ന് കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. ഇയാളെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിഎംഒ ഡോ എവി രാംദാസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ടുപേര്‍ ദുബൈയില്‍ നിന്നും വന്നരാണ്. ഇവരെയും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment
0 Comments