Type Here to Get Search Results !

Bottom Ad

റോഡുകൾ അടച്ചിട്ടു; കടകൾ തുറക്കില്ല, ആരാധനാലയം അടച്ചിടും


(www.evisionnews.co) സംസ്ഥാനത്ത് 12പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണവുമായി സര്‍ക്കാര്‍. രണ്ടാഴ്ചത്തേക്ക് എല്ലാ ആരാധനാലയങ്ങളും അടച്ചിടും. കടകള്‍ 11മണി മുതല്‍ അഞ്ചു വരെ തുറക്കും. ഒരാഴ്ചത്തേക്ക് സര്‍ക്കാര്‍ ഓഫീസുകളും അടച്ചിടും.

കർണാടക-കാസർഗോഡ്  അതിർത്തിപങ്കിടുന്ന 12 റോഡുകൾ അടച്ചു. 5 അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്‌ടർ ഡോ: ഡി സജിത്ത് ബാബു പറഞ്ഞു. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്‌, കെദംപാടി പദവ് റോഡ്‌, സുങ്കദകട്ടെ മു ടിപ്പ് റോഡ്‌, കുറുട പദവ്  റോഡ്‌, മുളിഗദ്ദെ റോഡ്,  ബെരിപദവ് റോഡ്‌  എന്നിവയും ബദിയഡുക്ക സ്വർഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂർ ഈശ്വര മംഗല റോഡ്,  ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്‌,  നാട്ടക്കൽ സുള്ള്യപദവ് റോഡ്‌, ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി എന്നീ റോഡുകൾ പൂർണമായി അടച്ചു.

തലപ്പാടി ദേശീയ ഹൈവേയും,  അടുക്കസ്ഥല  അഡ്യാനടുക്ക റോഡ്‌,  ആദൂർ-കൊട്ടിയാടി - സുള്ള്യ സംസ്ഥാനപാത,  മാണിമൂല സുള്ള്യറോഡ്‌,  പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ്‌ എന്നിവ വഴി കടന്നുവരുന്ന യാത്രക്കാരെ കർശനപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമെ കടത്തി വിടു. ഡോക്ടർമാർ,  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ആരോഗ്യപ്രവർത്തകർ പോലീസുകാർ എന്നിവരടങ്ങിയ സംഘം 5 അതിർത്തി റോഡുകളിൽ പരിശോധന നടത്തും. കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad