Type Here to Get Search Results !

Bottom Ad

കാസര്‍കോട് കള്ള്ഷാപ്പ് ലേലം നടക്കുന്ന ഹാളിലേക്ക് പ്രതിഷേധവുമായി യൂത്ത് ലീഗ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കാസര്‍കോട് (www.evisionnews.co): കള്ള് ഷാപ്പ് ലേലം നടക്കുന്ന കാസര്‍കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലേക്ക് യൂത്ത് ലീഗ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍കര്‍ ഇരച്ച് കയറി പ്രതിഷേധിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടിയുള്ള ലേലം മാറ്റിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വെളളിയാഴ്ച്ച രാവിലെ 10.30മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിന്റെയും യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിരയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എത്തിയത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, ജലീല്‍ തുരുത്തി, തളങ്കര ഹകീം അജ്മല്‍, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, ഫിറോസ് അടക്കത്ത്ബയല്‍, ബഷീര്‍ കടവത്ത്, ഹാരിസ് ബെവിഞ്ച, മാര്‍ട്ടിന്‍ ജോര്‍ജ്, സത്യനാഥന്‍, രാജേഷ് തമ്പാന്‍, കാര്‍ത്തികേയന്‍, റാഷിദ് കലിങ്കല്‍, നവനീത് ചന്ദ്രന്‍, മാര്‍ട്ടിന്‍ എബ്രഹാം, ഇസ്മായില്‍ ചിത്താരി, റിഷാദ് പള്ളം, അയാസ് പള്ളം, താജുദീന്‍ ബെല്‍കാട്, ഷാനു അണങ്കൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad