കാസര്‍കോട് (www.evisionnews.co): കൊവിഡ്-19 സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട് ജില്ലയിലെ രണ്ട് എംഎല്‍എമാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍ എന്നിവരാണ് വീട്ടില്‍ നിരീക്ഷണത്തിലുള്ളത്. ഇരുവരും കൊറോണ സ്ഥിരീകരിച്ചയാള്‍ക്കൊപ്പം കല്യാണച്ചടങ്ങിലും പൊതുപരിപാടിയിലും പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്നാണ് വിവരം. കോവിഡ് ബാധിതന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
Post a Comment
0 Comments