(www.evisionnews.co) കാസർഗോട് ജില്ല ഇന്ന് നേരിടുന്ന പ്രതിസന്ധി ഉൾക്കൊണ്ട് കൊണ്ടും ജില്ലയുടെ ആരോഗ്യമേഖല നേരിടുന്ന പിന്നോക്കാവസ്ഥക്ക് പരിഹാരമായും അത്യാധുനിക ചികിത്സ ലഭ്യമാക്കുന്ന ഹോസ്പിറ്റൽ കാസർഗോട് സ്ഥാപിക്കാൻ മുൻകൈ എടുക്കുമെന്ന് വ്യവസായ പ്രമുഖൻ പി എ ഇബ്രാഹിം ഹാജി വ്യക്തമാക്കി. ഇ- വിഷൻ നടത്തുന്ന മംഗലാപുരം ഹാനികരം ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമാന മനസ്കരുമായി കൂടിയാലോചനകൾ നടത്തും. കേരളത്തിൽ ഉയർന്ന് വന്ന ജനകീയ ഹോസ്പിറ്റലുകളുടെ മാത്രകകൾ പഠിക്കും. ആതുരശുശ്രൂഷ മേഖലയിലെ വിദഗ്ദരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈയവസരത്തിൽ പ്രതീക്ഷിക്കുന്നു.
ഞാൻ കുട്ടിയായിരുന്നപ്പോൾ മലബാർ മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. പതിറ്റാണ്ടുകളായി വടക്കേ മലബാറിലെ ജനങ്ങൾ മംഗലാപുരത്തെ ആശ്രയിച്ച് കൊണ്ടിരുന്നത് വലിയ വ്യവസായ സ്ഥാപനങ്ങൾ ഉയർന്ന് വന്ന വൻ നഗരമായി മംഗലാപുരം വളർന്നത് കൊണ്ടാണ്. 1961/62 കാലഘട്ടത്തിൽ ഇന്നത്തെ യൂണിവേർസ്സിറ്റി കോളേജ് എന്നറിയപ്പെടുന്ന മംഗലാപുരം ഗവൺമെന്റ് കോളേജിലാണ് ഞാൻ പഠിച്ചത്. മംഗലാപുരം വികസിച്ച് വന്നതിലും മെഡിക്കൽ, എഞ്ചിനിയറിംഗ് കോളേജുകളുടെയും ഹോസ്പിറ്റലുകളുടെയും ഹബ്ബായി മാറിയതിലും കാസർഗോട് ജില്ലയിലെയും കേരളത്തിലെയും ജനങ്ങളുടെ വലിയ പങ്കുണ്ട്. കാസർഗോട് ജില്ല പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് മംഗലാപുരത്തിന്റെ സഹായവും സഹകരണവും അവർ പ്രതീക്ഷിക്കുന്നുണ്ട്
Post a Comment
0 Comments