(www.evisionnews.co) അതിർത്തി തുറന്ന് കിട്ടാനും കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്കും അടിയന്തിര പരിഗണന, കാസർഗോട് എയിംസിനായി പരിശ്രമിക്കും- രാജ്മോഹൻ ഉണ്ണിത്താൻ എം പി. കോവിഡ് 19 മൂലം കാസർഗോട് പാർലിമെന്റ് മണ്ടലത്തിലെ ജനങ്ങൾ ദുരിതത്തിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും അടച്ചിട്ട കർണ്ണാടക അതിർത്തി തുറന്ന് കിട്ടുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് മുൻ ഗണന നൽകുന്നതെന്നും കാസർഗോട് എയിംസ് അനുവദിച്ച് കിട്ടാൻ പരിശ്രമിക്കുമെന്നും കാസർഗോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ ഇ വിഷൻ ന്യൂസിനോട് പറഞ്ഞു. സംസ്ഥാനാതിർത്തി കർണ്ണാടക സർക്കാർ അടച്ചിട്ടത് മൂലം ജില്ലയിലെ അടിയന്തിര- തുടർ ചികിത്സ ആവശ്യമുള്ള ആയിരക്കണക്കിന് രോഗികളാണ് ബുദ്ധിമുട്ടുന്നത്. ആറ് മരണം ഇതിനകം നടന്ന് കഴിഞ്ഞു. ചരക്ക് ഗതാഗതം നിലച്ചത് ഉപഭോക്ത്ര സംസ്ഥാനമായ കേരളത്തിന്റെ ഭാവി പ്രതിസന്ധിയിലാക്കും. അതിർത്തി തുറന്ന് കിട്ടാൻ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസ് വീഡിയോ കോൺഫ്രൻസ് വഴി പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ സ്വാശ്രയത്വത്തെക്കുറിച്ച് കാസർഗോട് ജില്ലയിലെ ജനങ്ങൾ ചിന്തിക്കണം. മംഗലാപുരം തഴച്ച് വളർന്നതിൽ ഉത്തരമലബാറിലെ ജനങ്ങൾക്ക് വലിയ പങ്കുണ്ട്. പക്ഷേ ഒരു പ്രതിസന്ധി ഘട്ടത്തിൽ കാസർഗോട് ജില്ല ഒറ്റപ്പെട്ട് പോയിരിക്കുകയാണ്. ഭാവിയിൽ ഇത് ആവർത്തിക്കപ്പെടരുത്. എം പി എന്ന നിലയിൽ ജില്ലയിൽ ഒരു എയിംസ് സ്ഥാപിക്കാൻ പരിശ്രമിക്കും. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Post a Comment
0 Comments