Type Here to Get Search Results !

Bottom Ad

പൗരത്വ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ ബഹുജന പ്രതിഷേധം എട്ടിന്: കനയ്യ കുമാര്‍ പങ്കെടുക്കും

കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദക്ഷിണ കന്നട ജില്ലാ പൗരത്വ സമിതി എട്ടിന് മംഗളൂരുവില്‍ ബഹുജന പ്രതിഷേധ സമ്മേളനം നടത്തും. ഉച്ചക്ക് രണ്ടിന് ജപ്പിനമുഗര്‍ മഹാത്മാഗാന്ധി നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ കര്‍ണാടക- കേരള സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ സാമൂഹിക മത സംഘടനാ നേതാക്കള്‍ സംബന്ധിക്കും. 

രാജ്യത്തെ ജനങ്ങളുടെ പൗരത്വം ചോദ്യം ചെയ്യുന്ന ഭരണഘടന ഭീകരതക്കെതിരെ താക്കീതാകുന്ന സമ്മേളനത്തില്‍ കനയ്യ കുമാര്‍ മുഖ്യാതിഥിയാകും. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ പ്രധാന മന്ത്രി എച്ച്ഡി ദേവഗൗഡ, മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, മുന്‍ മന്ത്രി ഡികെ ശിവകുമാര്‍, രമേശ് കുമാര്‍, കോയാട് മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, താഖ അഹമ്മദ് മൗലവി, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, മുന്‍ മന്ത്രി യുടി ഖാദര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ യുകെ മുഹമ്മദ് മുസ്തഫ, സിഎല്‍ ഹമീദ്, മുശ്താഖ് ദാരിമി, അബ്ദുല്‍ റഹ്്മാന്‍ പങ്കെടുത്തു. 




Post a Comment

0 Comments

Top Post Ad

Below Post Ad