Type Here to Get Search Results !

Bottom Ad

കൊറോണ: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റില്‍ യാത്രാ നിയന്ത്രണം


വിദേശം (www.evisionnews.co): കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം എട്ട് മുതലാണ് കുവൈറ്റ് യാത്രാനിയന്ത്രണം നിലവില്‍വരും. കുവൈറ്റിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ കൊവിഡ് ബാധ ഇല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കൊവിഡ് ബാധ ഇല്ലെന്ന് സ്ഥിരീകരിക്കാന്‍ കുവൈറ്റ് എംബസിയുടെ അംഗീകാരമുള്ള ആശുപത്രികളില്‍ പരിശോധന നടത്തണമെന്ന് നിബന്ധനയുണ്ട്.

ഈ സാഹചര്യത്തില്‍ കുവൈറ്റ് യാത്രക്കാര്‍ക്കുള്ള യാത്രാ തീയ്യതിയില്‍ മാറ്റം വരുത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. ഈ മാസം എട്ട് മുതല്‍ 15 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്രാ തീയ്യതി മാറ്റി നല്‍കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും യാത്രയ്ക്ക് അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

കൊവിഡ് രോഗബാധ സംശയിക്കുന്ന ഇരുപത്തിയഞ്ചോളം ആളുകളെ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന ഏറ്റവും പുതിയ വിവരം. നാല് പേര്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. ഇന്ത്യയില്‍ ഇതുവരെ 28 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്.







Post a Comment

0 Comments

Top Post Ad

Below Post Ad