ബദിയടുക്ക (www.evisionnews.co): കുമ്പഡാജെ പഞ്ചായത്തിലെ പൊടിപ്പള്ള കുമ്പഡാജെ ബെളിഞ്ച നാട്ടക്കല്ല് റോഡിലെ യാത്രക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറിന് നിവേദനം നല്‍കി. പൊളിഞ്ഞു തകര്‍ന്നതും ഇടുങ്ങിയതുമായ റോഡില്‍ വളരെ പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. വിദ്യാലയങ്ങളും വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും ബെള്ളൂര്‍ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്നതുമായ റോഡ് കൂടിയാണ് ഈ റോഡ്. ഹമീദലി മാവിനകട്ട, ശിഹാബ് പഴയപുര, മുജീബ് കുമ്പഡാജെ, സുഹൈല്‍ ഹുദവി, ഫാറൂഖ് മുനിയൂര്‍
എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

Post a Comment
0 Comments