Type Here to Get Search Results !

Bottom Ad

എംഎസ്എഫ് ഹരിത: ഫാത്തിമത് സാലിസ ജില്ലാ പ്രസി, ശര്‍മിന മുശ്രിഫ ജന. സെക്ര


കാസര്‍കോട് (www.evisionnews.co): എംഎസ്എഫ് ഹരിത ജില്ലാ കമ്മിറ്റി പൗരത്വ ഭേദഗതി നിയമത്തിന്റെ കാണാപുറങ്ങള്‍ എന്ന വിഷയത്തില്‍ ഓപണ്‍ ഫോറം സംഘടിപ്പിച്ചു. ടിഎ ഇബ്രാഹിം സ്മാരക ഹാളില്‍ ഓപണ്‍ ഫോറവും ഹരിത കൗണ്‍സില്‍ മീറ്റും എംഎസ്എഫ് ഹരിത സംസ്ഥാന ട്രഷറര്‍ ആയിഷാബാനു ഉദ്ഘടനം ചെയ്തു. ഷഹീദ റാഷിദ് അധ്യക്ഷത വഹിച്ചു. 

മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി മുഖ്യാതിഥിയായി. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, സംസ്ഥാന കമ്മിറ്റിയംഗം ആബിദ് ആറങ്ങാടി, യൂത്ത് ലീഗ് ജില്ലാ സെക്രെട്ടറി എംഎ നജീബ്, ഹരിത ജില്ലാ സെക്രട്ടറി തസീല മേനംകോട്, അസര്‍ മണിയനൊടി, ജാബിര്‍ തങ്കയം, അഷ്റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗര്‍, ജംഷീര്‍ മൊഗ്രാല്‍, റഹീം പള്ളം, പി.കെ ഷഹ്ദ സംസാരിച്ചു. 

ഭാരവാഹികള്‍: ഫാത്തിമത് സാലിസ എം അബ്ദുല്ല (പ്രസി), ഫര്‍സാന എംഎ, നാസില, ഷഹാന പി.എച്ച്, ആഷിഫ എസി, അബ്ദുല്ല, മൈമൂനത്ത് തസ്രീഫ (വൈസ് പ്രസി), ശര്‍മിന മുശ്രിഫ (ജന. സെക്ര), സലീന റഫീഖ്, തന്‍സിറ, ഫാത്തിമത്ത് മുബഷിറ, ആയിഷത്ത് റിസ്വാന, നഷുക സിതാര (ജോ. സെക്ര), ഫാത്തിമ വഹീദ (ട്രഷ). 







Post a Comment

0 Comments

Top Post Ad

Below Post Ad