Type Here to Get Search Results !

Bottom Ad

ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ടിപി അഷ്‌റഫലി അമേരിക്കയിലേക്ക്


കേരളം (www.evisionnews.co): യുഎസ് ഗവണ്‍മെന്റിന്റെ ബ്യൂറോ ഓഫ് എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന 'യുഎസ് പ്രസിഡന്റ്് തെരഞ്ഞെടുപ്പ് പ്രകൃയ' എന്ന വിഷയത്തിലെ 21ദിവസത്തെ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ഇന്ത്യയില്‍ നിന്നുള്ള രണ്ടു പ്രതിനിധികളില്‍ ഒരാളായി എംഎസ്എഫ് ദേശീയ പ്രസിഡന്റ്് ടിപി അഷ്‌റഫലിയെ തെരഞ്ഞെടുത്തു. ഫെബ്രു 22 മുതല്‍ മാര്‍ച്ച് 14വരെ വാഷിംഗ്ടണ്‍ ഡിസി, അയോവ, മിയാമി, ഫ്‌ളോറിഡ എന്നിവിടങ്ങളിലാണ് പ്രോഗ്രാം. 

ആസ്‌ത്രേലിയ, ബര്‍മ്മ, ചൈന, കൊറിയ, മലേഷ്യ, ശ്രീലങ്ക, താജിക്കിസ്ഥാന്‍, തായ്‌ലാന്‍ഡ് എന്നീ രാഷ്ട്രങ്ങളിലെ വിവിധ വിദ്യാര്‍ത്ഥി- യുവജന നേതാക്കളാണ് ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. അമേരിക്കന്‍ സമൂഹത്തെയും ഗവണ്‍മെന്റിനേയും സംസ്‌കാരങ്ങളെയും കുറിച്ച് അടുത്തറിയുന്നതിനായി വിവിധ വിഷയങ്ങളില്‍ യുഎസ് ഗവണ്‍മെന്റിലെ ബ്യൂറോ ഓഫ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന അന്താരാഷ്ട്ര പരിപാടിയാണ് ഐവിഎല്‍പി. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി -യുവജന നേതാക്കളെ യുഎസ് കോണ്‍സുലേറ്റ് നേരിട്ട് ഇന്റര്‍വ്യൂ നടത്തിയാണ് ഐവിഎല്‍പിയിലേക്ക് തെരഞ്ഞെടുക്കുന്നത്. എംഎസ്എഫ് പ്രഥമ ദേശീയ പ്രസിഡന്റായ അഷ്‌റഫലി മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ്. കാലികറ്റ് സര്‍വകലാശാല സിന്‍ഡികേറ്റ് അംഗം, യുവജന കമ്മീഷന്‍ അംഗം, എടക്കര ഗ്രാമ പഞ്ചായത്തംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad