Type Here to Get Search Results !

Bottom Ad

കൊറോണ: 44പേരും നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു: ആരോഗ്യവകുപ്പിന്റെ മികച്ച പ്രവര്‍ത്തനം

Image result for corona virus

കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വീടുകളില്‍ കഴിയുന്നവരുടെ എണ്ണം 67ആയി. ചൈനയില്‍ നിന്നും മറ്റുവിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീടുകളില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചവര്‍ 44പേരാണ്.

ജില്ലാ തലത്തിലും ബ്ലോക്ക് തലങ്ങളിലും ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ച ജീവനക്കാരും കൊറോണ പ്രതിരോധിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചതായി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ഇതു കൂടാതെ പ്രതിരോധ പ്രവര്‍ത്തനത്തിന് ഏറ്റവും നന്ദി പറയേണ്ടത് ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് യാതൊരു ബുദ്ധിമുട്ടും കൂടാതെ വീടുകളില്‍ കഴിഞ്ഞവര്‍ക്കാണെന്ന് ഡോ. എടി മനോജ് പറഞ്ഞു. ഇവരുടെ സഹകരണം രോഗം കൂടുതല്‍ ബാധിക്കാതിരിക്കാന്‍ സഹായിച്ചു. ഈ സഹകരണം തുടരണമെന്നും അദ്ദേഹം അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനത്തിന് ആരോഗ്യ വകുപ്പിനോടൊപ്പം സഹകരിച്ച് മറ്റു ഡിപ്പാര്‍ട്ട്‌മെന്റ്ുകള്‍ക്കും പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പ്, റവന്യൂ വകുപ്പ്, പൊലീസ്, ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ വകുപ്പുകളുടെ സഹകരണം ആരോഗ്യ വകുപ്പിന് ഗുണംചെയ്തു. കൊറോണ തുടച്ചുനീക്കാന്‍ ഇനിയും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശം പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു പറഞ്ഞു. 




Post a Comment

0 Comments

Top Post Ad

Below Post Ad