Type Here to Get Search Results !

Bottom Ad

ആധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കുന്നു


ദേശീയം (www.evisionnews.co): ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരച്ചറിയില്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. ഇതിനായി ആധാര്‍ നിമയത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത്. 

തിരിച്ചറിയല്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 2015ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു. 32കോടിയോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചെങ്കിലും സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കരുത് എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ആണ് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 

എന്നാല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷം ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാം എന്ന കഴിഞ്ഞ വര്‍ഷത്തെ സുപ്രീം കോടതി വിധിക്ക് പിന്നാലെ പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി ആരംഭിച്ചു. കമ്മീഷന്റെ അവശ്യ പ്രകാരമാണ് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമം യാഥാര്‍ഥ്യമാകുന്നതോടെ വ്യാജ വോട്ടര്‍മാരെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയും എന്ന് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad