Type Here to Get Search Results !

Bottom Ad

കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല; 500രൂപ പിഴയീടാക്കി യുപി പോലീസ്

ദേശീയം (www.evisionnews.co): കാറോടിക്കുമ്പോള്‍ സീറ്റ് ബെല്‍ട്ട് മാത്രം ഇട്ടാല്‍ പോര, ഹെല്‍മറ്റ് കൂടി ധരിക്കണമെന്നാണ് യു.പി പൊലീസിന്റെ ഭാഷ്യം. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്.

ഹെല്‍മറ്റില്ലാതെ കാറോടിച്ചതിന്റെ പേരില്‍ 500രൂപയാണ് പോലീസ് പിഴയീടാക്കിയത്. മൊബൈല്‍ ഫോണില്‍ ഇ- ചലാന്‍ ലഭിച്ചപ്പോഴാണ് പ്രശാന്ത് തിവാരിയെന്നയാള്‍ പോലീസ് പിഴചുമത്തിയ കാര്യം അറിയുന്നത്.

2019 നവംബറില്‍ മഹീന്ദ്ര ബെലോറോ ഓടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും അതുകൊണ്ട് 500 രൂപ പിഴയടക്കണമെന്നുമാണ് ആര്‍ഡിഒ അയച്ചിരിക്കുന്ന ചലാനില്‍ പറഞ്ഞിരിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഭേദഗതി നിയമത്തിന് ശേഷം ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും പോലീസ് പലരില്‍ നിന്നും പിഴയീടക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad