Type Here to Get Search Results !

Bottom Ad

പാമ്പിന്റെ കടിയേറ്റ് പാമ്പ് പിടുത്തക്കാരന്‍ ആസ്പത്രിയില്‍

കാസര്‍കോട് (www.evisionnews.co): പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് പാമ്പ് പിടുത്തക്കാരന്‍ ആസ്പത്രിയില്‍. മുഹമ്മദ് അരമങ്ങാനത്തെ (48)യാണ് ഗുരുതരാവസ്ഥയില്‍ ജനറല്‍ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അരമങ്ങാനത്തെ അഷ്റഫിന്റെ വീട്ടില്‍ പാമ്പിനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയതായിരുന്നു മുഹമ്മദ്. വിറക് അട്ടിവെച്ച ഭാഗത്ത് പാമ്പിന്റെ വാല്‍ കണ്ട് പിടിക്കുന്നതിനിടെ വിറക് നിരങ്ങിവീണപ്പോള്‍ പാമ്പ് മുഹമ്മദിന്റെ വയറിന് കടിക്കുകയായിരുന്നു. കടിച്ച അണലിയെ മുഹമ്മദ് പിടികൂടി ഭരണിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വീട്ടുകാരും പരിസരവാസികളും ചേര്‍ന്നാണ് കടിയേറ്റ മുഹമ്മദിനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad