കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം മണ്ഡലത്തിലേതടക്കം ഹീമോഫീലിയ പോലോത്ത രക്ത സംബന്ധമായ രോഗങ്ങള്‍ ബാധിച്ച രോഗികള്‍ കാരുണ്യ പദ്ധതിയുടെ അനിശ്ചിതത്വവും മറ്റും കാരണങ്ങളാല്‍ മാസത്തില്‍ വന്‍തുക ചെലവ് വരുന്ന ഫാക്ടര്‍ കോണ്‍സണ്‍ട്രേറ്റ് മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ലഭ്യമാകാതെ വലയുകയാണ്.
യഥാസമയം ആവശ്യമായ മരുന്നുകള്‍ ലഭ്യമായില്ലെങ്കില്‍ ശരീരത്തില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്ന ഇത്തരം രോഗികളുടെ സാഹചര്യം കണക്കിലെടുത്തു അടിയന്തിരമായി മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചറോട് എം സി ഖമറുദ്ദീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
'കാരുണ്യ പദ്ധതി' യില്‍ സൗജന്യമായ ലഭിച്ചിരുന്ന ഇത്തരം മരുന്നുകള്‍ നിര്‍ത്തലാകുന്നുവെന്ന ആശങ്കയിലാണ് പല രോഗികളും. സങ്കേതിക കാരണങ്ങളിലും മറ്റും ഇത്തരം ജീവന്‍ രക്ഷാ മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാകാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുന്നതില്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പാലിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു
Post a Comment
0 Comments