കാസര്‍കോട് (www.evisionnews.co): വനിതാ പഞ്ചായത്തംഗത്തിന്റെ സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. ചെമ്മനാട് പഞ്ചായത്ത് അംഗം പെരുമ്പള മഞ്ചംകെടുങ്കാല്‍ ബളാനത്തെ മായ കരുണാകരന്റെ മാലയാണ് ബൈക്കിയെത്തിയ രണ്ടംഗസംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പഞ്ചായത്ത് ഓഫീസിലേക്ക് പോകാനായി അഞ്ചങ്ങാടി ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു മായ. ഇതിനിടെയാണ് ബൈക്കിലെത്തിയ സംഘം മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. ബഹളം വെച്ചതോടെ സംഘംശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മാല തട്ടിയെടുക്കാന്‍ ശ്രമിച്ചവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
Post a Comment
0 Comments