Type Here to Get Search Results !

Bottom Ad

വനിതാ കോളജില്‍ ആര്‍ത്തവ പരിശോധന: പ്രന്‍സിപ്പലടക്കം നാലുപേരെ അറസ്റ്റ് ചെയ്തു


ദേശീയം (www.evisionnews.co): ഗുജറാത്തിലെ സഹജാനന്ദ വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം ഊരിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയ കേസില്‍ പ്രിന്‍സിപ്പലടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോര്‍ഡിനേറ്റര്‍, സൂപ്പര്‍വൈസര്‍, വനിതാ പ്യൂണ്‍ എന്നിവരാണ് പ്രിന്‍സിപ്പളെ കൂടാതെ അറസ്റ്റിലായത്. ഇവരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകായണ്.

സംഭവത്തില്‍ പ്രിന്‍സിപ്പല്‍ റീത്താ റാണിങ്ക, ഹോസ്റ്റര്‍ റെക്ടര്‍ റമീല ബെന്‍, പ്യൂണ്‍ നൈന എന്നിവരെ അന്വേഷണവിധേയമായി കോളേജ് മാനേജ്‌മെന്റ് ശനിയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോളജുമായി ബന്ധമില്ലാത്ത അനിത എന്ന യുവതിക്കെതിരെയും എഫ് ഐ ആറില്‍ പരാമര്‍ശമുണ്ട്.

ആര്‍ത്തവ സമയത്ത് ഹോസ്റ്റല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ വിദ്യാര്‍ഥിനികള്‍ തയ്യാറാകുന്നില്ല എന്നാരോപിച്ച് കഴിഞ്ഞ ആഴ്ച വിദ്യാര്‍ഥിനികളെ ആര്‍ത്തവ പരിശോധനക്ക് വിധേയരാക്കിയിരുന്നു. അടിവസ്ത്രമുള്‍പ്പടെ അഴിപ്പിച്ചാണ് വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പളിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഭവത്തില്‍ 60 വിദ്യാര്‍ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad