ദേശീയം (www.evisionnews.co): ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.
എ.എ.പി. 70 സീറ്റിലും മത്സരിക്കുന്നുണ്ട്. ഡല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ആകെ 13,750 ബൂത്തുകളാണ് തയാറാക്കിയിരിക്കുന്നത്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്.
പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാപകല്‍ സമരം നടക്കുന്ന ഷഹീന്‍ ബാഗിലെ അഞ്ചു ബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തലേദിവസം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത് എഎപിക്ക് ക്ഷീണമായി. രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. വോട്ടെടുപ്പായതിനാല്‍ രാവിലെ നാലുമണി മുതല്‍ തന്നെ ഡല്‍ഹി മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങി.
Post a Comment
0 Comments