ദേശീയം (www.evisionnews.co): കൊറോണ വൈറസ് ബാധമൂലം മരണങ്ങള്‍ ചൈനയില്‍ തുടരുകയാണ്. വെള്ളിയാഴ്ച മാത്രം 86പേരാണ് വൈറസ് രോഗബാധ മൂലം മരിച്ചത്. ഇതോടെ ചൈനയിലെ ആകെ മരണം 722 ആയി ഉയര്‍ന്നിരിക്കുകയാണ്. 34,546പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
ചൈനക്ക് പുറത്ത് രണ്ട് പേരും കൊറോണ മൂലം മരിച്ചിട്ടുണ്ട്. ഹോങ്കോങ് ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലാണ് മരണങ്ങളുണ്ടായത്. ഇതുവരെ 25 രാജ്യങ്ങളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വൈറസ്ബാധ അതിരൂക്ഷമായതോടെ വിവിധ രാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനങ്ങള്‍ അയക്കുന്നുണ്ട്.
അതേസമയം, കൊറോണ വൈറസ് ബാധ പടരുന്ന ചൈനയില്‍ കുടുങ്ങിയ 15 മലയാളി വിദ്യാര്‍ഥികള്‍ നാട്ടില്‍ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി എയര്‍ ഏഷ്യ വിമാനത്തില്‍ ബാങ്കോക്ക് വഴിയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. പുറത്തിറങ്ങിയ ഉടന്‍ ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment
0 Comments