കാസര്‍കോട് (www.evisionnews.co): ഷൂസിനകത്ത് വിദേശ കറന്‍സി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി നവാസ് അബ്ദുല്ല (34)യെയാണ് 82.46ലക്ഷം രൂപ മൂല്യമുള്ള അമേരിക്കന്‍ ഡോളറുമായി കസ്റ്റംസ് പിടികൂടിയത്. ഇന്‍ഡിഗോ എയറിന്റെ കോഴിക്കോട്- ദുബൈ വിമാനത്തില്‍ യാത്രചെയ്യാനായി എത്തിയതായിരുന്നു അബ്ദുല്ല. ഇയാളില്‍ നിന്നും 15,000അമേരിക്കന്‍ ഡോളറുകള്‍ കണ്ടെടുത്തു.
Post a Comment
0 Comments