കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് നഗരസഭ ശുചീകരണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ഞാണിക്കടവ് ഒഴിഞ്ഞവളപ്പ് സ്വദേശി എം. ഷഫീക്ക് (42) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച രാവിലെ ടൗണ്‍ ഹാളിന് സമീപം കുഴഞ്ഞുവീണ ഷഫിക്കിനെ അഗ്‌നി രക്ഷാസേനയെത്തി പ്രഥമ ശുശ്രൂഷ നല്‍കി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സെബാന, മക്കള്‍ ഫാത്തിമത്ത് ഷെരീഫ, ഫാത്തിമത്ത് സെബീറ, ഫാത്തിമത്ത് ഷാഹിന, സഹോദരങ്ങള്‍ സീനത്ത്, നസീമ, മുഹമ്മാലി' അഷ്‌റഫാലി,ആരിഫ.
Post a Comment
0 Comments