മുംബൈ (www.evisionnews.co): ദല്‍ഹിയിലെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമത്തിലും പൗരത്വഭേദഗതി നിയമത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ഇത്തരം ക്രൂരമായ ഒരു രാഷ്ട്രീയം രാജ്യം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നായിരുന്നു ശിവസേന മുഖപത്രമായ സാമ്നയില്‍ കുറിച്ചത്.
പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി ''ഹിന്ദു-മുസ്ലിം കലാപം'' ഉണ്ടാകാന്‍ ബി.ജെ.പി ആഗ്രഹിച്ചെങ്കിലും അത് സംഭവിച്ചില്ലെന്ന് ശിവസേന എഡിറ്റോറിയലില്‍ പറയുന്നു. സി.എ.എ വിഷയത്തില്‍ ബി.ജെ.പി പ്രതിക്കൂട്ടിലായ ഘട്ടത്തില്‍ അതിനുള്ള പ്രതികാരം മറ്റ് നിരവധി കാര്യങ്ങള്‍ ചെയ്ത് അവര്‍ നടപ്പിലാക്കുകയാണെന്നും ശിവസേന ആരോപിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തെ 26/11 ലെ മുംബൈ ഭീകരാക്രമണവുമായാണ് ശിവസേന താരതമ്യം ചെയ്തത്. ഇത്തരത്തിലുള്ള ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം രാജ്യത്തിന് അപകടകരമാണെന്നും ശിവസേന സാമ്ന എഡിറ്റോറിയലില്‍ കുറിച്ചു.
Post a Comment
0 Comments