Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കുന്ന നടപടി പ്രതിഷേധാര്‍ഹം: എം.എസ്.എഫ്

കാസര്‍കോട് (www.evisionnews.co): മംഗലാപുരത്ത് നടന്ന പൗരത്വ പ്രക്ഷേഭങ്ങളില്‍ കാസര്‍കോട് നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കാനുള്ള നടപടികളില്‍ നിന്ന് മംഗളുരു പൊലീസ് പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും പറഞ്ഞു. 

പൗരത്വ പ്രക്ഷോഭ സമയത്ത് മംഗലാപുരത്തുണ്ടായിരുന്ന കാസര്‍കോട്ടെ നിരപരാധികളായ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഐപിസിലെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത്് ഹാജരാവാന്‍ നോട്ടീസ് നല്‍കിയത് സംഘ് പരിവാര്‍- മംഗളുരു പൊലീസ് ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തില്‍ നിന്നുള്ളവരാണ് അക്രമം നടത്തിയതെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികളെ ബലിയാടാകുന്നത്. ഇതു അനുവദിച്ചു നല്‍കാനാവില്ലെന്നും ഇക്കാര്യത്തില്‍ കേരള സര്‍ക്കാരും മംഗളുരുവിലെ കോളജ് അധികൃതരും ജാഗ്രത പാലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.







Post a Comment

0 Comments

Top Post Ad

Below Post Ad