കാസര്‍കോട് (www.evisionnews.co): റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ഗവ. കോളജിലെ എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കാലാവസ്ഥ വ്യതിയാന അവബോധ യൂത്ത് റാലി ഗവ. കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച് കലക്ട്രേറ്റില്‍ സമാപിച്ചു. തുടര്‍ന്ന് 'ക്ലീന്‍ ഇന്ത്യാ ഡ്രൈവ്' എന്ന പേരില്‍ കലക്ട്രേറ്റ് പരിസരം ശുചീകരിച്ചു.
ജില്ലാ കലക്ടര്‍ ഡേ. ഡി. സജിത് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാസര്‍കോട് പ്രസിഡന്റ് സി.കെ അജിത്ത് കുമാര്‍ അധ്യഷത വഹിച്ചു. കെ.വി സജീഷ്, കെ.ബി അബ്ദുല്‍ മജീദ്, യത്തീഷ് ബള്ളാള്‍, റാഫി ഐഡിയല്‍, ഷിഫാനി മുജീബ്, ജി. റഷാന്ത്, ശറഫുന്നീസ ഷാഫി, എ.എം ശിഹാബുദ്ദീന്‍, ഹരി സംസാരിച്ചു. ഉമറുല്‍ ഫാറൂഖ് സ്വാഗതവും റംസാദ് അബ്ദുള്ള നന്ദിയും പറഞ്ഞു.
Post a Comment
0 Comments