Type Here to Get Search Results !

Bottom Ad

വ്യാജ രേഖയുണ്ടാക്കി പെന്‍ഷന്‍ തട്ടിപ്പ്: രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.co): കുഡ്ലു സ്വദേശിയുടെ പി.എഫ് പെന്‍ഷന്‍ തുകകകള്‍ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുഡ്ലു കാവില്‍ ഹൗസിലെ കെ. രാജന്റെ പരാതിയില്‍ കുഡ്ലുവിലെ മനോഹരന്‍, പെരിയടുക്കയിലെ രാജന്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. കുഡ്ലുവിലെ രാജന്‍ മുമ്പ് കുഡ്ലു വില്ലേജിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മനോഹരനും പെരിയടുക്ക രാജനും ഈ സ്ഥാപനത്തിലെ ജീവനക്കാരാണ്. കുഡ്ലു രാജന്‍ കമ്പനിയിലെ ജോലി അവസാനിപ്പിച്ചതോടെ ഇദ്ദേഹത്തിന്റെ പി.എഫ് തുകയായ 19,350രൂപയും പെന്‍ഷന്‍ തുകയായ 6076രൂപയും രണ്ടുപേരും വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad