മേല്‍പറമ്പ് (www.evisionnews.co): പൗരത്വ ബില്ലിനെതിരെ ഉദുമ മണ്ഡലം വനിതാ ലീഗ് സംഘടിപ്പിക്കുന്ന വനിതാസംഗമം 29ന് വൈകുന്നേരം മൂന്നു മണിക്ക് മേല്‍പറമ്പില്‍ നടത്താന്‍ മണ്ഡലം പ്രസിഡന്റ് ആയിഷ സഹദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വനിതാ സംഗമത്തില്‍ സംസ്ഥാന ജില്ലാ വനിതാ ലീഗിന്റെയും വിവിധ പാര്‍ട്ടികളിലെ വനിതാ നേതാക്കളും സംബന്ധിക്കും. ജനറല്‍ സെക്രട്ടറി ഷക്കീല ബഷീര്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ ഷാസിയ സിഎം, സുഫൈജ അബൂബക്കര്‍, താഹിറ താജുദ്ധീന്‍, മുംതാസ് ഷരീഫ്, ശഹീദാ റാഷിദ്, അനീസ മന്‍സൂര്‍ മല്ലത്ത്, ഹാജിറ ഉദുമ, അസൂറ റാഷിദ് പള്ളിക്കര ചര്‍ച്ചയില്‍ പങ്കെടുത്തു.
Post a Comment
0 Comments