ബോവിക്കാനം (www.evisionnews.co): കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ബന്ധുവിനെ നിലവിലുള്ള ചട്ടങ്ങള്‍ക്കും എച്ച്.എം.സി തിരുമാനങ്ങള്‍ക്കും വിരുദ്ധമായി മുളിയാര്‍ സി.എച്ച്.സിയില്‍ താല്‍ക്കാലിക ജീവനക്കാരിയായി നിയമിച്ചത് അന്വേഷിക്കണമെന്ന് മുളിയാര്‍ പഞ്ചായത്ത് യു.ഡി.എഫ് ലെയ്‌സണ്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ മുഖേന നവാഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന് വൈദ്യുതീകരണം നടത്തി പ്രവര്‍ത്തന യോഗ്യമാക്കണമെന്നും യോഗം ചുണ്ടിക്കാട്ടി.
ഈ ആവശ്യങ്ങളുന്നയിച്ച് 27ന് രാവിലെ സി.എച്ച്.സി ഓഫിസിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചു. യു.ഡി.എഫ് ചെയര്‍മാന്‍ ബി.എം അബൂബക്കര്‍ മൂലടുക്കം അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി. കുഞ്ഞിക്കണ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഡി.സി.സി സെക്രട്ടറിമാരയ എം. കുഞ്ഞമ്പു നമ്പ്യാര്‍, എം.സി പ്രഭാകരന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി, ബി.സി കുമാരന്‍, അബ്ബാസ് കൊളച്ചെപ്പ്, പ്രസന്ന ചന്ദ്രന്‍, ബി.കെ ഹംസ ആലൂര്‍, മണികണ്ഠന്‍ ഓമ്പയില്‍ സംബന്ധിച്ചു.

Post a Comment
0 Comments