കാസര്‍കോട് (www.evisionnews.co): എയര്‍ലൈന്‍ ട്രാവല്‍സിന്റെ ഉപ്പള ബ്രാഞ്ചിന്റെ ഉദ്ഘാടനം കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ നിര്‍വഹിച്ചു. കുമ്പോല്‍ കെ.എസ് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, കുമ്പോല്‍ കെ.എസ് സയ്യിദ് അലി തങ്ങള്‍ മുഖ്യാതിഥികളായി. കുമ്പോല്‍ സയ്യിദ് മുഹമ്മദ് ഷമീം തങ്ങള്‍, ബ്രാഞ്ച് എച്ച്.ഒ.ഡി കുമ്പോല്‍ സയ്യിദ് അഹമ്മദ് റഈസ് തങ്ങള്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ്, എയര്‍ലൈന്‍ ഗ്രൂപ്പ് എം.ഡി റഫീഖ് ഹാജി തളങ്കര, ഹംസ സഖാഫി, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല താജ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ജബ്ബാര്‍ ഉപ്പള തുടങ്ങി മതരാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
Post a Comment
0 Comments