കാസര്‍കോട് (www.evisionnews.co): ഏഴു വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസില്‍ 63കാരന് പത്തുവര്‍ഷം തടവും 15,000രൂപ പിഴയും. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ മന്ദിര്‍ റോഡിലെ രവീന്ദ്രനെന്ന സ്വാമിയപ്പ (63)യ്ക്കാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവു ശിക്ഷ അനുഭവിക്കണമെന്നും കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാര്‍ വിധിച്ചു.
2016 മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ ഹൊസ്ദുര്‍ഗ് സിഐ യു. പ്രേമനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
Post a Comment
0 Comments