Type Here to Get Search Results !

Bottom Ad

കേരളത്തില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി: 9.30ന് പാരമ്യത്തിലെത്തും


കേരളം (www.evisionnews.co): ലോകം ആകാംഷയോടെ കാത്തിരിക്കുന്ന നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമായി തുടങ്ങി. വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമേ വിവിധ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും വലയ സൂര്യഗ്രഹണം ദൃശ്യമാകും. ഗ്രഹണം പാരമ്യത്തിലെത്തുന്നത് 9.26 മുതല്‍ 9.30 വരെ. രാവിലെ 8.06 മുതല്‍ 11.15 വരെ ഗ്രഹണം നീളും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വലയ ഗ്രഹണം ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്. വലയ സൂര്യഗ്രഹണം കാണാന്‍ കേരളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല നട അടച്ചു. 11.30ന് തുറക്കും.

സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല നാലു മണിക്കൂര്‍ അടച്ചിടും. ഉത്തര കേരളത്തില്‍ പൂര്‍ണ്ണമായും ദൃശ്യമാകുമ്പോള്‍ ദക്ഷിണ കേരളത്തില്‍ ഭാഗികമായേ ദൃശ്യമാകൂ.കണ്ണുര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, മധുര, ഊട്ടി, തിരുച്ചി, ചെന്നൈ, ബാംഗ്ളൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം പൂര്‍ണ്ണമായും ദൃശ്യമാകും. ചന്ദ്രന്‍ പൂര്‍ണ്ണമായും വലയം ചെയ്യുക 10.47 നാണ്. നാലു മിനിറ്റോളം ഇത് നീണ്ടു നില്‍ക്കും. അപൂര്‍വ്വമായ വലയ സൂര്യഗ്രഹണം കാണാനായി മലബാറിലും തിരുവന്തപുരത്തുമെല്ലാം വലിയ സൗകര്യങ്ങളാണ് ബഹിരാകാശ ഗവേഷണ വിഭാഗം ഒരുക്കിയിരക്കുന്നത്. ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ സൂര്യഗ്രഹണമാണ് ഇത്. യൂട്യൂബ് അടക്കം അനേകം ചാനലുകളാണ് ദൃശ്യം സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്. അനേകം ഓണ്‍ലൈനുകളാണ് ദൃശ്യം പകര്‍ത്തുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad