(www.evisionnews.co) തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയ്ക്കു ജാര്‍ഖണ്ഡില്‍ എത്തിയ സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥരായ രണ്ടുപേരെ വെടിവെച്ചുകൊന്നു.വെടിവെയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബൊക്കാറോ ജില്ലയില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വെടിയുതിര്‍ക്കുമ്പോള്‍ സി ആര്‍ പി എഫ് 226 ബറ്റാലിയനിലെ കോണ്‍സ്റ്റബിളായ ഇയാള്‍ മദ്യലഹരിയിലായിരുന്നു . മേലുദ്യോഗസ്ഥരായ അസിസ്റ്റന്റ് കമാന്‍ഡര്‍ , അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരിച്ചുണ്ടായ വെടിവയ്പ്പില്‍ ഇയാള്‍ക്കും പരിക്കേറ്റു.
സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസം ഉണ്ടായ രണ്ടാമത്തെ സംഭവമാണിത്. റാഞ്ചിയില്‍ ഛത്തിസ്ഗഡ് സായുധസേനയിലെ കോണ്‍സ്റ്റബിള്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നശേഷം ആത്മഹത്യ ചെയ്ത സംഭവവും തിങ്കളാഴ്ചയായിരുന്നു നടന്നത്.
Post a Comment
0 Comments