കേരളം (www.evisionnews.co): പാലക്കാട് അനങ്ങനടിയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. അനങ്ങനടി പത്താംകുളം എല്‍.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെയാണ് ക്ലാസ് മുറിയിലിട്ട് അധികൃതര്‍ പൂട്ടിപോയത്. ക്ലാസ് മുറിയിലിരുന്ന് ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ മുറി പൂട്ടുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു ക്ളാസില്‍ പൂട്ടിയിടപ്പെട്ട നിലയില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടത്. ആ സമയം സ്‌കൂളില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
തിങ്കളാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനാല്‍ രക്ഷിതാക്കള്‍ അന്വേഷിച്ച് സ്‌കൂളിലെത്തുകയായിരുന്നു. ആസമയം സ്‌കൂളില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. തങ്ങള്‍ക്ക് തെറ്റ് പറ്റിയതാണെന്ന് ഇവര്‍ രക്ഷിതാക്കളോട് പറഞ്ഞു. സംഭവത്തില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടില്ല.
Post a Comment
0 Comments