കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ മംഗലൂരുവില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ചും പ്രതിപക്ഷ നേതാക്കളെയും സാംസ്‌കാരിക നായകരെയും വിദ്യാര്‍ത്ഥികളെയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, സെക്രട്ടറി റഹ്മാന്‍ തൊട്ടാന്‍, മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര, ജനറല്‍ സെക്രട്ടറി അഷ്ഫാഖ് തുരുത്തി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഫിറോസ് അഡ്ക്കത്ത്ബയല്‍, ജലീല്‍ തുരുത്തി, റഷീദ് ഗസ്സാലിനഗര്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ബഷീര്‍ കടവത്ത്, ഖലീല്‍ ഷെയ്ക്, റഫീഖ് വിദ്യാനഗര്‍, ഹബീബ് തുരുത്തി, നൗഫല്‍ തായല്‍, ഹാരിസ് ബെദിര നേതൃത്വം നല്‍കി.
Post a Comment
0 Comments