കാസര്‍കോട് (www.evisionnews.co): കാസര്‍കോട് വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍ പരവനടുക്കത്തെ ഓള്‍ഡേജ് ഹോമില്‍ ക്രിസ്മസ് ഈവ് സംഘടിപ്പിച്ചു. പുല്‍ക്കൂട് നിര്‍മിച്ച് ക്രിസ്മസ് സമ്മാനങ്ങളും വിതരണം ചെയ്തു. വിവിധ മത്സരങ്ങളും അവതരിപ്പിച്ചു. പരിപാടികള്‍ക്കിടയിലെത്തിയ സെന്റ് ജോസഫ് ചര്‍ച്ചിലെ കരോള്‍ സംഘം മന്ദിരത്തിലുള്ള ഓരോരുത്തരെയും വേര്‍പാടിന്റെയും ദു:ഖത്തിന്റെയും ലോകത്തു നിന്നും ആനന്ദദായകമായ പ്രതീക്ഷയുടെ ലോകത്തേക്കെത്തിക്കുന്ന പ്രതീതിയുളവാക്കി.
വൈ.എം.സി.എ പ്രസിഡന്റ് ഡോമിനിക് അഗസ്ത്യന്റെ അധ്യക്ഷതയില്‍ റവ. ഫാ. മാണി മേല്‍വട്ടം മന്ദിരത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ച് ക്രിസ്മസ് സന്ദേശം നല്‍കി. സെക്രട്ടറി ജിജി തോമസ് സ്വാഗതം പറഞ്ഞു. പുല്‍കൂട് നിര്‍മാണത്തിന് അജയന്‍ കുഴിവിളയും കള്‍ച്ചറല്‍ പ്രോഗ്രാമിന് ഷോബി മണ്ണംപ്ലാക്കല്‍, സുബിന്‍ ജോസ്, നിഹാല്‍ പാറക്കല്‍, ആര്‍ദ്ര, ആര്‍ഷ. പറകൊട്ടിയേല്‍ എന്നിവരും നേതൃത്വം നല്‍കി. ജെയിംസ് ചിറയില്‍, ഫ്രാന്‍സിസ് കെ.സി, ബെന്നി പറകൊട്ടിയേല്‍, ഡെന്നിസ് തൈപ്പറമ്പില്‍, മാത്യു പെട്ടപ്പുഴ, ജോര്‍ജ് ചക്കും കരി, മാത്യൂ മാന്തോട്ടം സംസാരിച്ചു.
Post a Comment
0 Comments