റാഞ്ചി (www.evisionnews.co): ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഘട്ട വോട്ടെണ്ണലില്‍ കോണ്‍ഗ്രസ് ജെ.എം.എം സഖ്യത്തിന്റെ മുന്നേറ്റമാണ്. സഖ്യം 36 സീറ്റിലും ബി.ജെ.പി 18 സീറ്റിലും എ.ജെ.എസ്.യു രണ്ട് സീറ്റിലുമാണ് മുന്നില്‍ നില്‍ക്കുന്നത്.
എക്സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസ്-ജെ.എം.എം സഖ്യത്തിന് അനുകൂലമായിരുന്നു. കോണ്‍ഗ്രസ്- ജെ.എം.എം- ആര്‍.ജെ.ഡി, ബി.ജെ.പി എന്നീ സഖ്യ കക്ഷികള്‍ക്കിടയിലാണ് ജാര്‍ഖണ്ഡില്‍ പ്രധാന തെരഞ്ഞെടുപ്പ് പോരാട്ടം നടന്നത്. ആകെ 237 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. 81 അംഗ നിയമസഭയിലെ 65 സീറ്റിലേക്കുള്ള തെരഞ്ഞടുപ്പ് നവംബര്‍ 30, ഡിസംബര്‍ 16, ഡിസംബര്‍ 20 എന്നീ തിയതികള്‍ക്കുള്ളില്‍ നാല് ഘട്ടങ്ങളിലായി നടന്നിരുന്നു.
Post a Comment
0 Comments