ബോവിക്കാനം (www.evisionnews.co): നേരിനായി സംഘടിക്കുക, നീതിക്കായി പേരാടുക എന്ന പ്രമേയത്തിന് മേല്‍ ഡിസംബര്‍ 31ന് പള്ളിക്കരയില്‍ നടത്തുന്ന യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനവും ദേശീയ പൗരത്വ നിയമത്തിനെതിരെ ഡിസംബര്‍ 24ന് നടത്തുന്ന പോസ്റ്റ് ഓഫീസ് ഉപരോധവും വിജയിപ്പിക്കാന്‍ മുളിയാര്‍ പഞ്ചായത്ത് യുത്ത് ലീഗ് നേതൃയോഗം തീരുമാനിച്ചു. പഞ്ചായത്തില്‍ നിന്ന് വൈറ്റ് ഗാഡ് പരേഡില്‍ 300പ്രവര്‍ത്തകരെ അണിനിരത്തും.
യോഗത്തില്‍ പ്രസിഡന്റ് ഷഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ: ജുനൈദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, മണ്ഡലം ട്രഷറര്‍ അബ്ബാസ് കൊളച്ചെപ്പ്, ഷംസീര്‍ ബോവിക്കാനം, മസൂദ് പൊവ്വല്‍, നിസാര്‍ ബസ്റ്റാന്റ്, ഷംസുദ്ദീന്‍ മുണ്ടക്കൈ, ഷരീഫ് എന്‍, ബാസീത്ത് മുണ്ടക്കൈ, ബി. മുനീര്‍, ബി. ഷുഹൈല്‍, ഷമീര്‍ ബി.എ, അനസ്, റിഷാദ് ബി.കെ, മന്‍സൂര്‍ പി.എന്‍ സംബന്ധിച്ചു.
Post a Comment
0 Comments