(www.evisionnews.co) ആന്‍ഡ്രോയ്ഡിന്റെ നവീകരിച്ച ആപ്പ് എല്ലാവരും അപ്ഡേറ്റ് ചെയ്യണമെന്ന് ട്വിറ്റര്‍ ആവശ്യപ്പെട്ടു. ആന്‍ഡ്രോയ്ഡ് ആപ്പിലെ സുരക്ഷാ ഭീഷണിയുള്ള കോഡ് ആണ് ട്വിറ്റര്‍ കണ്ടെത്തി നീക്കം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്വിറ്ററിന്റെ അറിയിപ്പ്.
ഉപയോക്താക്കളുടെ അറിവില്ലാതെ ട്വീറ്റ് ചെയ്യാനും ഡയറക്ട് മെസ്സേജ് അയക്കാനും ഉപയോഗിക്കാവുന്ന കോഡ് ആണ് കണ്ടെത്തിയത്. ഇതുവരെ ഏതെങ്കിലും തരത്തിലുള്ള ഡേറ്റാ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.
എങ്കിലും സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും ട്വിറ്റര്‍ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ട്വിറ്ററിന്റെ ഐ.ഒ.എസ് ആപ്പിന് ഇത് ബാധകമല്ല.
Post a Comment
0 Comments