ദേശീയം: (www.evisionnews.co)ജാർഖണ്ഡ് തിരഞ്ഞെടുപ്പിലെ ഏറ്റവും ഒടുവിലത്തെ ഫലസൂചനകൾ പുറത്തു വരുമ്പോൾ കോൺഗ്രസ് , ജെ എം എം പാർട്ടികൾ നേതൃത്വം നൽകുന്ന മഹാസഖ്യം വ്യക്തമായ ലീഡിലേക്ക് നീങ്ങുകയാണ്. 43 സീറ്റുകളില്‍ മഹാസഖ്യം മുന്നിട്ടു നില്‍ക്കുകയാണ്. 41 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബി ജെ പി 28 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. ബാർഹേത് മണ്ഡലത്തിൽ ജെ എം എം സ്ഥാനാർത്ഥി ഹേമന്ദ് സോറൻ വിജയിച്ചു. അദ്ദേഹം മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ ധുംകയിൽ സോറൻ ഇപ്പോൾ 2463 വോട്ടുകൾക്ക് മുന്നിലാണ്. ബി ജെ പി സ്ഥാനാർത്ഥി ലോയ്സ് മറാണ്ടിയാണ് ഇവിടെ പിന്നിലാണ്. ധൻവറിൽ ജാർഖണ്ഡ് വികാസ് മോർച്ച സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി ലീഡ് ചെയ്യുകയാണ്. സോറൻ മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. ജെ എം എം 25 സീറ്റിലും കോൺഗ്രസ് 12 സീറ്റിലുമാണ് മുന്നിലുള്ളത്. ആർ ജെ ഡി അഞ്ചു മണ്ഡലങ്ങളിൽ മുന്നിലാണ്. 81 സീറ്റുകളാണ് ജാർഖണ്ഡ് അസംബ്ളിയിലുള്ളത്.
ഏഴ് സീറ്റുകളില്‍ മറ്റുള്ളവരും മൂന്ന് സീറ്റുകളില്‍ എ.ജെ.എസ്.യുവും മുന്നിട്ടു നില്‍ക്കുന്നു. ജാര്‍ഖണ്ഡ് മഹാസഖ്യം തൂത്തുവാരുമെന്നും വോട്ടെണ്ണില്‍ പൂര്‍ത്തിയാകുന്നതോടെ അക്കാര്യം വ്യക്തമാകുമെന്നും ആർ ജെ ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ഹേമന്ദ് സോറന് കീഴിലാണ് ഞങ്ങള്‍ മത്സരിച്ചത്. അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകും- തേജസ്വി യാദവ് പറഞ്ഞു.
Post a Comment
0 Comments