ലഖ്‌നൗ (www.evisionnews.co): സുരക്ഷാവലയം ഭേദിച്ച് പ്രിയങ്ക ഗാന്ധിയുള്ള വേദിയിലേക്ക് യുവാവ് ഓടിക്കയറി. കോണ്‍ഗ്രസ് പാര്‍ട്ടി അനുയായിയായ യുവാവാണ് പ്രിയങ്കക്കരികിലേക്ക് ഓടിക്കയറിയത്. പരാതി കേട്ട ശേഷം യുവാവിനെ പ്രിയങ്ക ഗാന്ധി തിരിച്ചയച്ചതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് അടക്കമുള്ളവര്‍ വേദിയില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപക ദിനമായ ശനിയാഴ്ച ലഖ്‌നൗവില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവമുണ്ടായത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പ്രിയങ്ക യുവാവിന്റെ പരാതി മുഴുവനായും കേള്‍ക്കുകയായിരുന്നു.
Post a Comment
0 Comments