കേരളം (www.evisionnews.co): കൊച്ചിയില്‍ നടന്ന പൗരത്വ പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചെന്നാരോപിച്ച് സംവിധായകരായ കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബി.ജി വിഷ്ണുവാണ് പരാതി നല്‍കിയത്. കുട്ടികളെ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിനിറക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
തിങ്കളാഴ്ച കൊച്ചിയില്‍ സിനിമാക്കാരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. സംവിധായകന്‍ കമല്‍, രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം, നിമിഷ സജയന്‍, ഗീതു മോഹന്‍ദാസ്, എന്‍എസ് മാധവന്‍, ഷഹബാസ് അമന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത പരിപാടിയില്‍ കുട്ടികളും അണിനിരന്നിരുന്നു. വൈകിട്ട് മൂന്നോടെ രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്‌ക്വയറില്‍നിന്ന് ആരംഭിച്ച പ്രകടനം വൈകിട്ട് ഏഴിന് ഫോര്‍ട്ട് കൊച്ചിയിലാണ് അവസാനിച്ചത്.
പ്രതിഷേധത്തിന് പിന്നാലെ സിനിമാക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. സിനിമാക്കാര്‍ പ്രതിഷേധിച്ചത് തെറ്റെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചപ്പോള്‍, ഭീഷണിയുടെ സ്വരത്തിലാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ പ്രതികരിച്ചത്. പ്രതിഷേധിച്ചവര്‍ക്ക് രാജ്യസ്‌നേഹമില്ലെന്നും ഇവര്‍ ആദായ നികുതി അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ഇന്‍കം ടാക്‌സും ഇഡിയും വീട്ടില്‍ കയറിയിറങ്ങുമെന്നും വെട്ടിപ്പ് പിടിച്ചാല്‍ ധര്‍ണ നടത്താന്‍ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നുമാണ് സന്ദീപ് വാര്യര്‍ ഭീക്ഷണി മുഴക്കുന്നത്.
Post a Comment
0 Comments