ദേശീയം (www.evisionnews.co): ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ 'ഭാരത് മാതാ കീ ജയ്' പറഞ്ഞേ മതിയാവൂ എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പുണെയില്‍ നടന്ന എ.ബി.വി.പിയുടെ 54-ാം സംസ്ഥാന (മഹാരാഷ്ട്ര) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിനാളുകളാണു സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയത്. നമ്മുടെ പൗരന്മാരെ നമുക്ക് പരിഗണിക്കണം. നമുക്കു നമ്മുടെ രാജ്യം ഒരു സത്രമാക്കണോ? ഇവിടെ വരുന്നത് ആരാണെങ്കിലും അവരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കണോ? ഈ വെല്ലുവിളി നമ്മള്‍ നേരിടണം.
രാജ്യത്തിനു മുന്നില്‍ ഇപ്പോഴുള്ള വെല്ലുവിളി രാജ്യത്തിന്റെ പൗരത്വമാണ്. അതു പരിഗണിക്കണോ വേണ്ടയോ? ഉദ്ധം സിങ്ങിന്റെ ജീവത്യാഗം പാഴായിപ്പോകണോ? ഭഗത് സിങ്ങിന്റെയും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെയും ത്യാഗം പാഴായിപ്പോകണോ? ഒരു കാര്യം വളരെ വ്യക്തമായിപ്പറയുന്നു, ഇവിടെ ജീവിക്കുന്ന ഒരാള്‍ ഭാരത് മാതാ കീ ജയ് പറഞ്ഞേ മതിയാവൂ- മന്ത്രി പറഞ്ഞു.
Post a Comment
0 Comments