കാസര്‍കോട് (www.evisionnews.co): പോക്സോ കേസില്‍ ഒളിവിലായിരുന്ന പ്രതി മൂന്നുവര്‍ഷത്തിന് ശേഷം കോടതിയില്‍ കീഴടങ്ങി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ചിത്താരി മുക്കൂടിലെ അലാമിയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.
2016 മാര്‍ച്ചിലാണ് സംഭവം. പീഡനത്തിനിരയായ കുട്ടിയുടെ വീട്ടിനടുത്തുള്ള സ്ഥലത്ത് തേങ്ങു കയറ്റത്തിനെത്തിയ അലാമി. വെള്ളം ചോദിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും വീട്ടില്‍ കയറി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
Post a Comment
0 Comments