റാഞ്ചി (www.evisionnews.co): കര്‍ണാടകത്തിലെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനു ശേഷം പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടിച്ചേരലായി ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ്. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറന്‍ അധികാരമേറ്റു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എന്നാല്‍ ശിവസേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും അടക്കമുള്ള ചില നേതാക്കള്‍ ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ശരദ് പവാറിനു പകരമായി എന്‍.സി.പി നേതാവ് സുപ്രിയ സുലെ ചടങ്ങിനെത്തിയിട്ടുണ്ട്.
Post a Comment
0 Comments