ശികാര്‍ (www.evisionnews.co): നാലു വയസുകാരിയെ പീഡിപ്പിച്ച യുവാവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. രാജസ്ഥാനിലെ ശികാര്‍ ജില്ലയിലെ പ്രാദേശിക കോടതിയാണ് പ്രതിക്ക് ശിഷ വിധിച്ചത്. 25കാരനായ ഹന്‍സ്രാജ് ബാലായ്ക്ക് പോക്‌സോ കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ യശ്പാല്‍ സിംഗ് പറഞ്ഞു. ഇയാള്‍ക്ക് 1.10ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
2016 ഡിസംബറിലാണ് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഹന്‍സ്രാജ് പീഡനത്തിന് ഇരയാക്കിയത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു.
Post a Comment
0 Comments