Type Here to Get Search Results !

Bottom Ad

ഇന്ത്യന്‍ വംശജനായ കോടീശ്വരന്‍ കാറിനുള്ളില്‍ കൊലപ്പെട്ട നിലയില്‍


വിദേശം (www.eviisonnews.co): ഇന്ത്യന്‍ വംശജനായ കോടീശ്വരനെ ബി.എം.ഡബ്യൂ കാറിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സാന്താക്രൂസിലാണ് കൊലപാതകം നടന്നത്.ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് കമ്പനിയായ അത്രെ നെറ്റ് ഇന്‍കിന്റെ സ്ഥാപകന്‍ തുഷാര്‍ അത്രെയെയാണ് കൊല്ലപ്പെട്ട നിലയിലല്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷമാണ് ഇയാളെ കൊന്നത്.

ഒക്ടോബര്‍ ഒന്നിനാണ് ഇദ്ദേഹത്തെ തട്ടികൊണ്ടുപോയത്. പിന്നീട് ബി.എം.ഡബ്ല്യൂ. കാറില്‍ കൊല്ലപ്പെട്ട നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.സംഭവ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് കടലിന് സമീപമുള്ള വീട്ടില്‍ നിന്നാണ് തുഷാറിനെ തട്ടികൊണ്ടുപോകുന്നത്. ഈ സമയം തുഷാറിന്റെ വസതിയില്‍ നിന്ന് പോലീസ്
എമര്‍ജെന്‍സി നമ്പറിലേക്ക് സന്ദേശം പോയിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം സാന്താക്രൂസ് മലനിരകള്‍ക്ക് സമീപത്ത് തുഷാറിന്റെ വെള്ള നിറത്തിലുള്ള ബി.എം.ഡബ്ല്യൂ. കാര്‍ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നില്‍ മോഷണശ്രമമാണെന്നാണ് പോലീസിന്റെ നിഗമനം.

Post a Comment

0 Comments

Top Post Ad

Below Post Ad